തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കും. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ദേവസ്സിയോട് സി.ബി.ഐ ആവശ്യപ്പെട്ടു.
എന്നാൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന സ്റ്റീഫന്‍ ദേവസ്സി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം ചോദിച്ചിട്ടുണ്ട്. നേരത്തെ സ്റ്റീഫന്‍ ദേവസ്സിക്കെതിരെ ബാലഭാസ്‌കറിന്റെ ബന്ധുക്കളില്‍ ചിലര്‍ മൊഴിനല്‍കിയിരുന്നു.
അപകടം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം നടത്തും. സ്റ്റീഫന്‍ ദേവസ്സിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് സംഗീത നിശകളും സംഘടിപ്പിച്ചിട്ടുണ്ട്.

