കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയുടെ ഭാഗമായി വന്ന ഫലത്തിലാണ് ഇന്ന് കോവിഡ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പഞ്ചായത്തിന് കീഴിലെ 11,21 വാർഡുകളിലെ ഓരോരുത്തർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലത്തെ ആനപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഈ വരുന്ന വെള്ളിയാഴ്ച നൂറു പേർക്ക് കോവിഡ് ആർ ടി പി സി ആർ ടെസ്റ്റും 50 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി

