Trending

അനധികൃതമായി പ്രവർത്തിച്ചു വരുന്ന വെള്ളനൂരിലെ ടീം ബിയെന്ന സ്ഥാപനം അധികൃതർ അടച്ചു പൂട്ടി

കോഴിക്കോട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിൽ വെള്ളനൂരിൽ അനധികൃതമായി പ്രവർത്തിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചാരിറ്റബിൾ സൊസൈറ്റി എന്നറിയപ്പെടുന്ന ടീം ബിയെന്ന സ്ഥാപനം അടച്ചു പൂട്ടി. സാമൂഹ്യ നീതി വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും, പോലീസിന്റെയും പരിശോധനകൾക്കൊടുവിൽ അടച്ചു പൂട്ടുകയായിരുന്നു. സ്ഥാപനത്തിൽ താമസക്കാരായ അന്തേവാസികളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി.

യാതൊരു രേഖയും ഇല്ലാതെ നടത്തി പോന്നിരുന്ന സ്ഥാപത്തിലെത്തുന്ന അന്തേവാസികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പോലീസിനു ലഭ്യമായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ നടത്തിപ്പ് യാതൊരു രേഖകളുമില്ലാതെയാണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. കുന്ദമംഗലം സി ഐ ജയൻ ഡൊമനിക്, സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ ജോസഫ് റെബല്ലോ ,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

ഓർഫനേജ് കൺട്രോൾ ബോർഡ്, സാമൂഹ്യ നീതി വകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും യാതൊരു അനുമതിയും ഇല്ലാതെ നടത്തിയതിന്റെ ഭാഗമായാണ് നടപടി എടുത്തതെന്ന് വൈസ് പ്രസിഡന്റ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ പറഞ്ഞു

കുന്ദമംഗലം പോലീസ് സബ് ഇൻസ്പകർ ശ്രീ ജീത്തിനെ കയ്യേറ്റം ചെയ്ത കേസിൽ ടീം ബി ചാരിറ്റബിൾ സൊസൈറ്റിയുടെ മാനേജർ യാസർ അറഫാത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!