കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ആറ്ഗ്രാമപപഞ്ചായത്തുകളില് ഉള്‍പ്പെട്ട 34
റോഡുകളുടെ പ്രവൃത്തി സെപ്തംബര്‍ 5 മുതല്‍ 9 വരെയുള്ള തിയതികളില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
സെപ്തംബര്‍ 4 വെള്ളിയാഴ്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ത്രിവേണി എളാംകുന്നുമ്മല്‍ റോഡ്, നെച്ചൂളി പുത്തലത്ത് കെ.പി കോളനി ചോയിപറമ്പ റോഡ്, അരയങ്കോട് സൗത്ത് അരയങ്കോട് റോഡ്, കൊന്നാരയില്താഴം പാറക്കണ്ടി റോഡ്, കല്ലില്‍പുറം നാരകശ്ശേരി റോഡ്, നായര്‍കുഴി നറുക്കുംപൊയില്‍ തേവര്‍വട്ടം റോഡ്, ആയഞ്ചേറ്റുമുക്ക് കോരഞ്ചാല്‍ റോഡ്, കോട്ടോല്‍ത്താഴം കോട്ടക്കുന്ന് റോഡ് എന്നിവയുടേയും സെപ്തംബര്‍ 5 ശനിയാഴ്ച ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കോഴിക്കോടന്‍കുന്ന് മൂര്‍ക്കനാട് എല്‍.പി സ്കൂള്‍ റോഡ്, മാവത്തുംപടി റോഡ്, അറപ്പുഴ കൊടല്‍പാടം
റോഡ്, പറപ്പാറക്കുന്ന് കൂഞ്ഞാമൂല റോഡ്, മാവൂർ ഗ്രാമപഞ്ചായത്തിലെ കുതിരാടം ചിറക്കല്‍താഴം റോഡ്, കരിങ്ങഞ്ചേരി കമ്പളത്ത്മീത്തല്‍ റോഡ്, മാട്ടാനത്ത്
താഴം വി.സി.ബി റോഡ്, വെളുത്തേടത്ത് താഴം ചോലക്കല്‍മീത്തല്‍ റോഡ്, മാവൂര്‍ മണന്തലക്കടവ് ഫൈബര്വ്യു മസ്ജിദ് റോഡ് എന്നിവയുടെയും പ്രവൃത്തി ഉദ്ഘാടനം
നിര്‍വ്വഹിക്കും.
സെപ്തംബര്‍ 7 തിങ്കളാഴ്ച പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ
ചാലില്‍മേത്തല്‍ അമ്മത്തൂര് റോഡ്, എടോളിപറമ്പ് തച്ചുപുരക്കല്‍ മേച്ചേരി റോഡ്, മേലേ
മുണ്ടോട്ട് പെരുമണ്ണ റോഡ് , പൊന്നാരിതാഴം മയൂരംകുന്ന് റോഡ്, വായോളി
മനത്താനത്ത്താഴം റോഡ്, പന്നിയൂര്‍കുളം ഇളമന പാറക്കുളം റോഡ്, അത്തൂളിത്താഴം
നടുവത്ത് അയനിക്കാട്ട് റോഡ്, പയ്യടിത്താഴം നെല്ലിയേരിമീത്തല് റോഡ്,
കുന്നത്ത്താഴം മണ്ണാറക്കോത്ത് റോഡ്, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ
വലിയപറമ്പ് ചേനി മണന്തല റോഡ് , പാറോക്കണ്ടിയില് പട്ട്യാടത്ത് റോഡ് എന്നിവയുടെയും
സെപ്തംബര്‍ 9 വെള്ളിയാഴ്ച പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കല്ലേരി തോട്ടുമുക്ക്
അംഗന്‍വാടി റോഡ്, കളത്തിങ്ങല്മുക്ക് കല്ലിടുമ്പില്‍താഴം റോഡ്, കീഴ്മാട്
ഉമ്മളത്തൂര്‍ റോഡ്, കല്ലേരി പൂവ്വാട്ടുതാഴം റോഡ്, കൊളക്കാടത്ത് താഴം കുറ്റിപ്പാടം കരിമ്പനക്കോട് റോഡ്, പരിയങ്ങാട് തടായി പന്നിക്കുഴി കൊണാറമ്പ് എന്നീ
റോഡുകളുടേയും പ്രവൃത്തികളാണ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ഉദ്ഘാടനം
നിര്‍വ്വഹിക്കുന്നതുമായ 34 റോഡുകള്‍ക്കായി 4.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച വിവിധ പഞ്ചായത്തുകളിലായുള്ള ഇതര റോഡുകൾ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരുന്നതായും എം.എൽ.എ പറഞ്ഞു.

