News

ഇന്നലെ മാത്രം രാജ്യത്ത് 76,472 പേര്‍ക്ക് കോവിഡ്; 1021 മരണം

ഇന്ത്യയില്‍ ദിനംപ്രതിയുള്ള കോവിഡ് വ്യാപനം വീണ്ടും എഴുപത്തി അയ്യായിരം കടന്നു. ഇന്നലെ മാത്രം രാജ്യത്ത് 76,472 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ഇതുവരെ 34,63,972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 60,000 പേര്‍ക്ക് രോഗമുക്തി നേടിയത് രാജ്യത്ത് ആശ്വാസമേകുന്നു. ആയിരം കവിഞ്ഞ് കോവിഡ് മരണ സംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം 1021 പേരാണ് മരണിച്ചത്. ഇതോടെ കോവിഡ് മരണം 62,713 ആയി.

കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ 7,47, 995 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട് (409,238), ആന്ധ്രപ്രദേശ് (403,616), കര്‍ണാടക (318,000), ഉത്തര്‍പ്രദേശ് (213,824) എന്നിങ്ങനെയാണ് കോവിഡ് കണക്ക്.
അതേസമയം ദിനംപ്രതിയുള്ള കോവിഡ് കണക്ക് അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കി ഇന്ത്യ കുതിക്കുകയാണ്. മരണ നിരിക്കിലും ഇന്ത്യ അമേരിക്കയെ പിന്തള്ളി. ഇന്നലെ അമേരിക്കയില്‍ 1019 പേരാണ് കോവിഡ് മൂലം മരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!