സിബിഐ സംഘം സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെ ചോദ്യം ചെയ്യും. സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടത്തിൽ സംശയം എയിംസ് സംശയം ഉന്നയിച്ചതിനു പിന്നാലെയാണ് സുശാന്തിന്റെ പോസ്റ്റ് മോർട്ടം ചെയ്ത മുംബൈ കൂപ്പർ ആശുപത്രിയിൽ എത്തി ഡോക്ടർമാരെ ചോദ്യം ചെയ്യാൻ സി ബി ഐ തീരുമാനിക്കുന്നത്.
സുശാന്തിന്റെ ഒരു കാലിന് ഒടിവോ മറ്റ് പരുക്കോ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയാണ് സിബിഐയുടെ മുന്നിൽ പ്രധാന സംശയമായുള്ളത്. സുശാന്തിന്റെ മൃതദേഹത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് സാക്ഷിയായ ചിലരാണ് മുറിവ് സംബന്ധിച്ച കാര്യം സിബിഐ സംഘത്തോട് വിശദീകരിച്ചത്.

