News

ജില്ലയില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ തീരദേശ മേഖലകളില്‍

ഏറ്റവും കൂടുതല്‍ ചോറോടും വെള്ളയിലും

ജില്ലയിൽ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തീരദേശമേഖലകളില്‍. ചോറോട് 173 പേര്‍ക്കും വെള്ളയിലില്‍ 135 പേര്‍ക്കും മുഖദാറില്‍ 71 പേര്‍ക്കുമാണ് ഇതുവരേ കോവിഡ് സ്ഥിരീകരിച്ചത്. വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുകയും ചോറോടില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുകയും ചെയ്തു. ഇവിടങ്ങളില്‍ അതീവ ജാഗ്രതാ നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. ജില്ലാ കലക്ടര്‍ സാംബശിവ റാവു ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവിലുള്ള 11 ക്ലസ്റ്ററുകളില്‍ എട്ടെണ്ണവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ലാര്‍ജ് ക്ലസ്റ്ററുകളാണ്. ചില ലാർജ് ക്ലസ്റ്ററുകളിൽ രോഗികൾ കുറഞ്ഞിട്ടുണ്ട്.

22 ക്ലസ്റ്ററുകളാണ് ഇതുവരേ രൂപപ്പെട്ടത്. വെള്ളയില്‍, മുഖദാര്‍,വടകര, തിരുവള്ളൂര്‍, ചെക്യാട്, നാദാപുരം, ചോറോട്, ഒളവണ്ണ എന്നിവയാണ് ലാര്‍ജ് ക്ലസ്റ്ററുകള്‍. ചാലിയം, കുറ്റിച്ചിറ, വലിയങ്ങാടി എന്നിവ ലിമിറ്റഡ് ക്ലസ്റ്ററുകളാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ ആകെയുള്ള നാലുക്ലസ്റ്ററുകളില്‍ രണ്ടെണ്ണം ലാര്‍ജ് ക്ലസ്റ്ററാണ്.

ലാര്‍ജ് ക്ലസ്റ്ററുകളായ വെള്ളയിലില്‍ 135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 90 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.കഴിഞ്ഞ മൂന്നുദിവസത്തിനിടെ 333 പേരുടെ സ്രവസാംപിള്‍ പരിശോധിച്ചതില്‍ 36 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരില്‍ 74 പേര്‍ എഫ്.എല്‍.ടി.സികളിലും 16 പേര്‍ മെഡിക്കല്‍ കോളജിലുമാണുള്ളത്. മുഖദാര്‍ വാര്‍ഡില്‍ 71 ല്‍ 21 പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേര്‍ എഫ്.എല്‍.ടിസിയിലും അഞ്ച് പേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. വടകരയില്‍ 125ല്‍ 40 പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ 126 പേരെ ടെസ്റ്റ് ചെയ്തതില്‍ 28 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 33 പേര്‍ എഫ്.എല്‍.ടി.സികളിലും ഏഴുപേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്. തിരുവള്ളൂരില്‍ 74 ല്‍ 28 പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ 87 പേരെ ടെസ്റ്റ് ചെയ്തതില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.24 പേര്‍ എഫ്.എല്‍.ടി.കളിലും നാലുപേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലുണ്ട്.
ചെക്യാടില്‍ 58 പേരില്‍ 12 ആളുകളാണ് ചികിത്സയിലുള്ളത്. 12 പേരും എഫ്.എല്‍.ടി.സികളിലാണ് ഉള്ളത്. മൂന്നുദിവസത്തിനിടെ 69 പേരുടെ സ്രവസാംപിള്‍ പരിശോധിച്ചു. നാദാപുരത്ത് 70ല്‍ നാലുപേരാണ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ എഫ്.എല്‍.ടി.കളിലും രണ്ട് പേര്‍ മെഡിക്കല്‍ കോളജിലുമാണ്. മൂന്നുദിവസത്തിനിടെ 57 പേരുടെ സ്രവസാംപിള്‍ പരിശോധിച്ചു. ചോറോട് 173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 126 പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ 100 പേരെ പരിശോധിച്ചതില്‍ 61 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 90 പേര്‍ എഫ്.എല്‍.ടി.കളിലും 36 പേര്‍ മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. ഒളവണ്ണയില്‍ 98 പോസിറ്റി വ് കേസുകളുണ്ടായിരുന്നതിൽ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. മൂന്നുദിവസത്തിനിടെ 99 സ്രവസാംപിള്‍ പരിശോധിച്ചതില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് പേര്‍ എഫ്.എല്‍.ടി.കളിലും മൂന്ന് പേര്‍ മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.

ലിമിറ്റഡ് ക്ലസ്റ്ററായ കുറ്റിച്ചിറയില്‍ 34 പേരില്‍ ആറുപേരും വലിയങ്ങാടിയില്‍ 53 ല്‍ 20 പേരും ചികിത്സയിലുണ്ട്. ചാലിയത്ത് നിലവില്‍ എല്ലാവര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!