National

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 30 ലക്ഷം കവിഞ്ഞ്;24 മണിക്കൂറിനിടെ 69,239 രോ​ഗബാധിതർ;മരണം 56,760

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോ​ഗബാധിതരുടെ എണ്ണം 30,44,490 ആയി ഉയർന്നു.

പ്രതിദിനം രാജ്യത്ത് ആയിരത്തിനടുത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് മരണ സംഖ്യയും ഉയർന്നു. ഇന്നലെ മാത്രം 912 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 56,706 ആയി ഉയർന്നു.

നിലവിൽ 7,07,668 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 22,80,566 പേർ രോഗമുക്തി നേടി. 74.90 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ഏറ്റവും രൂക്ഷമായി കോവിഡ് ബാധിച്ച മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 14,492 പേർ രോഗബാധിതരായി. ഇതോടെ സംസ്ഥാനത്ത് രോ​ഗബാധിതരുടെ എണ്ണം 6,61,942 ആയി

ആന്ധ്രയിൽ 10,276, തമിഴ്നാട് 5980,കർണാടക 7330 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗ ബാധിതരുടെ എണ്ണം. തമിഴ്നാട്ടിൽ 3,73,410 ഉം ആന്ധ്രയിൽ 3,45,216 ഉം പേർ രോ​ഗബാധിതരായി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!