സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണംകൂടി. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
ആലപ്പുഴയില്‍ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ് (82) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടില്‍ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. പരിശോധനാഫലം പോസിറ്റീവായി.
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണംകൂടി

