Trending

പി.എസ്.സി പരീക്ഷ രീതിയിൽ മാറ്റങ്ങൾ വരുത്തും പി.എസ്.സി ചെയർമാൻ എം.കെ സക്കീർ

തിരുവനന്തപുരം: പി.എസ്.സിയുടെ പരീക്ഷാ രീതിയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി പി.എസ്.സി ചെയർമാൻ എം.കെ സക്കീർ അറിയിച്ചു. നിലവിലെ ഒറ്റ പരീക്ഷയിലൂടെ ഉദ്യോ​ഗാർത്ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനത്തിൽ നിന്നും മാറി സെൻട്രൽ സർവ്വീസുകളിൽ ഉള്ളതു പോലെ രണ്ടു ഘട്ടങ്ങളിൽ പരീക്ഷ നടത്തനാണ് തീരുമാനമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പി.എസ്.സി രൂപീകരിച്ചതു മുതൽ ഒറ്റ പരീക്ഷയിലൂടെ ഉദ്യോ​ഗാർത്ഥികളെ റാങ്ക് ചെയ്തിരുന്നത്.
പുതിയ പരീക്ഷ രീതിയിലുള്ള മാറ്റത്തോടെ സ്ക്രീനിങ്ങ് ടെസ്റ്റ് നടത്തിയതിന് ശേഷമായിരിക്കും ഉദ്യോ​ഗാർത്ഥികളെ രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിടുക. രണ്ടാം ഘട്ട പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

പി.എസ്.സിയിൽ ഈ പുതിയ പരിഷ്കരണം തിങ്കളാഴ്ച്ച മുതൽ നിലവിൽ വന്നുവെന്നു അദ്ദേഹം അറിയിച്ചു. സ്ക്രീനിങ്ങ് പരീക്ഷയിൽ ഉദ്യോ​ഗാർത്ഥികൾ നേടിയ മാർക്ക് റാങ്ക് ലിസ്റ്റിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് പി.എസ്.സിയുടെ പ്രവർത്തനങ്ങളിൽ തടസപ്പെട്ടില്ലെന്നും പന്ത്രാണ്ടായിരത്തിലധികം നിയമന ശുപാർശകൾ നടന്നുവെന്നും പി.എസ്.സി ചെയർമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!