Entertainment News

ചലച്ചിത്ര നടി നിക്കി ഗൽറാണിക്ക് കോവിഡ്

പ്രമുഖ സിനിമ നടി നിക്കി ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴചയാണ് രോഗം സ്ഥിരീകരിച്ചതെന്നും തൊണ്ടവേദന, പനി, രുചിയില്ലായ്മ എന്നി ചെറിയ രോഗ ലക്ഷണങ്ങളായിരുന്നു ആദ്യം കണ്ടതെന്നും നടി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ പറയുന്നു.

തന്നെ പരിചരിച്ച ഡോക്ടർക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും പോസ്റ്റിൽ നന്ദി അറിയിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം എല്ലാ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നുവെന്നും നാടിനു വേണ്ടി എല്ലാ ആളുകളും കോവിഡ് നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കണമെന്നും താരം പറയുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!