National News

പരിസ്ഥിതി വിജ്ഞാപനം 2020; പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിഷേധം ശക്തം

പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇഐഎ) 2020 കരട്‌ വിജ്ഞാപനത്തിൽ പ്രതിഷേധം അതി ശക്തമായി ഉയരുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കാൻ ഇരിക്കെ. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും മറ്റു ജന വിഭാഗങ്ങളും കേന്ദ്ര സര്‍ക്കാറിന് കത്തയചു കൊണ്ടിരിക്കുകയാണ്.

കരട്‌ വിജ്ഞാപനത്തിൽ ചർച്ച വേണ്ടെന്നും അന്തിമ വിജ്ഞാപനം ചർച്ച ചെയ്താല്‍ മതിയെന്നുമുള്ള എൻഡിഎ, ബിജെപി അംഗങ്ങളുടെ വാദം സമിതി അദ്ധ്യക്ഷനായ ജയറാം രമേശ്‌ തള്ളി.
അതേസമയം എൻഡിഎ, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് അവ​ഗണിച്ച് കരട്‌ വിജ്ഞാപനത്തിൽ വനം, പരിസ്ഥിതി പാർലമെന്ററി സ്‌റ്റാൻഡിംഗ് കമ്മിറ്റി ചർച്ച തുടങ്ങി.

ഒരു സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചെല്ലാം പഠിച്ച ശേഷം അനുമതി നൽകുക എന്നതാണ് നിലവിലെ ഇഐഎ നയം. ഇതിനാണ് ഭേദഗതി വരുത്തി പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ കേന്ദ്രം പൊളിച്ചെഴുതിയത്. നിലവിൽ ഭേദഗതി അംഗീകരിക്കപ്പെട്ടാൽ സ്ഥാപനങ്ങൾ മറ്റു തടസങ്ങൾ കൂടാതെ തുടങ്ങാൻ സാധിക്കും ശേഷം മാത്രമേ പരിശോധന നടക്കു ഇത് വലിയ രീതിയിൽ പരിസ്ഥിതിയെ ബാധിക്കും.

വിശാഖപട്ടണത്തെ വിഷവാതക ദുരന്തം നമ്മൾ മറന്നിട്ടില്ല. ഇ ഐ എ യുടെ അനുമതിയില്ലാതെ പ്രവൃത്തിച്ച സ്ഥാപനമായിരുന്നു ഇത്. ഒപ്പം ഭോപ്പാൽ ദുരന്തവും നമ്മൾ മറക്കാൻ ഇടയില്ല ഇത്തരത്തിലുള്ള അനര്ഥങ്ങളിലേക്കാണ് ഈ നടപടിയിലൂടെ രാജ്യം മുൻപോട്ട് പോവുകയെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!