‘തങ്ങൾ; വിളക്കണഞ്ഞ വർഷങ്ങൾ’ പ്രകാശനം ചെയ്തു
മലപ്പുറം: നന്മയും സ്നേഹവും കരുതലായി സൂക്ഷിച്ച ജനനേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ. അദ്ദേഹം കേരളത്തിന്റെ മാത്രം നേതാവല്ലെന്നും ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ നിലപാടുള്ള ലോകോത്തര നേതാവായിരുന്നെന്നും, അദ്ദേഹത്തിന്റെ വ്യക്തി മാഹാത്മ്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും തങ്ങൾ പറഞ്ഞു.
മതത്തിന്റെയോ, ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ അതിർവരമ്പുകളില്ലാതെ, സ്നേഹത്തിന്റെ അവരിചിതമായ ഇടങ്ങളെ, മനുഷ്യമനസ്സിൽ അനാവരണം ചെയ്ത് ശിഹാബ് തങ്ങൾ ഇന്നും ജീവിക്കുന്നു. തങ്ങളുടെ പതിനൊന്നാം ചരമ വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ഗന്ധിയായ ഓർമ്മകൾ, നിലപാടുകൾ, എന്നിവ കോർത്തിണക്കി പ്രമുഖർ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ,
‘തങ്ങൾ; വിളക്കണഞ്ഞ വർഷങ്ങൾ’
എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണ ചടങ്ങിൽ നടന്നു.
ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി തയ്യാറാക്കിയ ഗ്രന്ഥം ഹൈദറലി ശിഹാബ് തങ്ങൾ എം.വി.ശ്രേയസ് കുമാറിന് കോപ്പി നൽകി പ്രകാശനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി. എം.പി, ഇ.ടി. മുഹമ്മദ് ബശീർ, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ് ,ബഷീർ അലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റശീദലി ശിഹാബ് തങ്ങൾ, സി.കെ.സുബൈർ, എന്നിവർ പ്രഭാഷണം നടത്തി. ഡോ. എം.കെ. മുനീർ പുസ്തക പരിചയം നടത്തി.ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി നന്ദി പറഞ്ഞു

