തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാഖവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിചിരിക്കുന്നത് . .
24 മണിക്കൂറില്‍ 115.6 മിമീ മുതല്‍ 204.4 മിമീ വരെ മഴ ലഭിക്കുമെന്നാണ് കലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ആഗസ്‌റ്റ് 6 വരെ കനത്തമഴ ലഭിക്കും. കനത്തതിരമാലക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം

