എറണാകുളം; ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവർ ആലുവ സ്വദേശി ലക്ഷ്മണന്‍ (51)ന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഓട്ടോ ഇന്നലെ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു . ലക്ഷ്മണനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്.
ഇതിനിടെ കാസര്‍കോട് ജില്ലയില്‍ മരിച്ച ഒരാള്‍ക്കു കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്മാന്‍. ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

