കുന്ദമംഗലം : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുത്തത് തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായതിനാൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് , ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തുന്ന പോസ്റ്റ് കാർഡ് കാമ്പയിനിന്റെ സമാപന ദിവസമായ ഇന്ന് കുന്ദമംഗലം പോസ്റ്റ് ഓഫീസിൽ കാർഡ് അയച്ച് പ്രതിഷേധിചു.
ബി ജെ പി ജില്ല കമ്മറ്റി അംഗം എം.സുരേഷ് സംസാരിച്ചു. കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രവീൺ പടനിലം, പി.സിദ്ധാർത്ഥൻ , ഒ. സുഭദ്രൻ, സുമീഷ് എന്നിവർ പങ്കെടുത്തു.

