News

മാറ്റമില്ലാതെ കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് രോഗം

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നു. 705 പേര്‍ കോവിഡ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 32,063 ആയി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ പുതുതായി 9,251 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 257 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം ആയിട്ടുണ്ട്. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേര്‍ക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേര്‍ മരിച്ചതടക്കം ആകെ മരണം 3409 ആയി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!