ധോണിയുടെ വിമര്‍ശകനെന്ന പേരില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് ഗൗതം ഗംഭീര്‍ ധോണിക്ക് പിന്തുണയുമായി രംഗത്ത്. ഇന്ത്യന്‍ ടീമിലേക്കുള്ള ധോനിയുടെ മടങ്ങിവരവ് ഐ.പി.എല്ലിനെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രതികരണം.
ഇന്ത്യയ്ക്കായി ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാനുമെന്ന് തോന്നുന്നുണ്ടെങ്കില്‍ ധോനി കളി തുടരണമെന്ന് ഗംഭീര്‍ പറഞ്ഞു.
”പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. മികച്ച ഫോമിലാണെങ്കില്‍ നിങ്ങള്‍ക്ക് പന്ത് നന്നായി അടിച്ചകറ്റാന്‍ സാധിക്കും. കായിക ക്ഷമതയുണ്ടെന്നും മികച്ച ഫോമിലാണെന്നും കളി ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെന്നും രാജ്യത്തിനായി പ്രത്യേകിച്ചും ആറും ഏഴും നമ്പറില്‍ ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സാധിക്കുമെന്നും ധോനിക്ക് തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം കളി തുടരുക തന്നെ വേണം.” – സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ പങ്കെടുക്കവെ ഗംഭീര്‍ പറഞ്ഞു.

