ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നു. 705 പേര് കോവിഡ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 32,063 ആയി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ പുതുതായി 9,251 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 257 പേര് മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം ആയിട്ടുണ്ട്. തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 2.06 ലക്ഷം ആയി. ഒറ്റദിവസത്തിനിടെ 6,988 പേര്‍ക്കാണ് അവിടെ പുതുതായി രോഗം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 89 പേര് മരിച്ചതടക്കം ആകെ മരണം 3409 ആയി.
മാറ്റമില്ലാതെ കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 48,661 പേര്‍ക്ക് രോഗം

