Trending

ഇടുക്കിയിൽ ബലാത്സംഗ ശ്രമത്തിനിടെ വൃദ്ധയെ കുത്തികൊലപ്പെടുത്തിയ പ്രതി പിടിയിൽ

കട്ടപ്പന കുന്തളംപാറയിൽ ബലാത്സംഗ ശ്രമം തടഞ്ഞ വൃദ്ധയെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കഴിഞ്ഞ 14നാണ് മൃതദേഹം കണ്ടെത്തിയത്. കുന്തളംപാറ സ്വദേശിയായ 65കാരി അമ്മിണിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസി കൂടിയായ മണിയെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.

ഒരടിയോളം താഴ്ചയിൽ സാരിയിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതിന് ഒന്നര മാസത്തോളം പഴക്കമുണ്ടായിരുന്നു. അന്വേഷണത്തിനിടെയാണ് അയൽവാസിയായ മണിയെ ഒരു മാസമായി കാണാനില്ലെന്ന് വ്യക്തമായത്. തുടർന്നാണ് തേനിയെ ആക്രികടയിൽ ജോലി ചെയ്യുകയായിരുന്ന ഇയാളെ പിടികൂടിയത്

ലോക്ക് ഡൗണിനെ തുടർന്ന് അമ്മിണിയുടെ ഭർത്താവ് തമിഴ്‌നാട്ടിൽ കുടുങ്ങിയിരുന്നു. ഇത് അറിയാമായിരുന്ന മണി ജൂൺ 2ന് അമ്മിണിയുടെ വീട്ടിലെത്തി കട്ടിലിൽ കിടക്കുകയായിരുന്ന ഇവരെ കടന്നു പിടിച്ചു. ഇവർ ബഹളം വെച്ചതോടെ കയ്യിലുണ്ടായിരുന്ന കത്തി തൊണ്ടയിൽ കുത്തിയിറക്കുകയായിരുന്നു.
ഇതിന് ശേഷം അടുത്ത മൂന്ന് ദിവസവും ഒന്നും സംഭവിക്കാത്തതു പോലെ മണി കൂലിപ്പണിക്ക് പോയി. നാലാം ദിവസം രാത്രി തൂമ്പയുമായി എത്തി കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്തു. തുടർന്നാണ് തേനിക്ക് കടന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!