കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിയ്ക്കുള്ള ഹൃദയവുമായി സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി. ഹൃദയം ലിസി അശുപത്രിയിലേയ്ക്ക് ഉടന്‍ തന്നെ എത്തിക്കും. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജിത്തിന്റെ മസ്തിഷ്‌ക മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സണ്ണി തോമസിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തെ ശസ്ത്രക്രിയ മുറിയിലേയ്ക്ക് മാറ്റിയതായും എല്ലാ സജീകരണങ്ങളും ഒരുക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ഹെലിക്കോപ്റ്റര്‍ വഴി ഹൃദയമെത്തിക്കുന്നത്.

