National

ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അഞ്ച് വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണില്‍ നിന്ന് ഹര്‍സില്‍ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. സംഭവസ്ഥലത്തേക്ക് പൊലീസ്, ആര്‍മി ഫോഴ്സ്, ദുരന്ത നിവാരണ സംഘം, ആംബുലന്‍സുകള്‍ എന്നിവ പുറപ്പെട്ടിട്ടുണ്ട്.

Entertainment Trending

ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്

  • 13th June 2024
  • 0 Comments

ഷൂട്ടിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്.നടന്റെ കാല്‍പാദത്തിന്റെ എല്ലിന് പൊട്ടല്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. കമല്‍ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ജോജുവിന്റ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി ജോജു കൊച്ചിയില്‍ തിരിച്ചെത്തി.

Health & Fitness Kerala

നഴ്‌സിന് മസ്തിഷ്‌കമരണം; അവയവങ്ങള്‍ ദാനം ചെയ്തു, ഹൃദയം 16 കാരന്; ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക്

  • 25th November 2023
  • 0 Comments

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് നിന്ന് ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിനാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. സെല്‍വിന്‍ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16 കാരന്‍ ഹരി നാരായണന് നല്‍കും. ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡി സിറ്റിയില്‍ ചികിത്സയില്‍ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നല്‍കുമെന്നാണ് വിവരം. അതേസമയം, സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം […]

Kerala News

നാലുവര്‍ഷം പഴക്കം,50 കോടിയോളം രൂപ വില യുസഫലിയും കുടുംബവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്

വ്യവസായി മലയാളി എം. എ. യൂസഫലിയും കുടുംബവും സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട ഹൈലികോപ്റ്റര്‍ വില്‍പ്പനയ്ക്ക്.ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതത്വമുള്ള ഹൈലികോപ്റ്ററുകളില്‍ ഒന്നായാണ് ഇതിനെ അറിയപ്പെടുന്നത്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ 109 എസ്. പി. ഹെലികോപ്റ്ററാണിത്. ആഗോള ടെന്‍ഡറിലൂടെയാണ് വില്‍പ്പന. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് ഹെലികോപ്റ്ററിന്റെ വില്‍പ്പന ഏകോപിപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വില്‍പ്പന. നിലവില്‍ കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിലാണ് ഹെലികോപ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അല്ലെങ്കിലിതിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കാനാകും. […]

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ രവി പിള്ളയുടെ ഹെലികോപ്റ്ററിന് വാഹന പൂജ

  • 25th March 2022
  • 0 Comments

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ ഹെലികോപ്ടര്‍ പൂജ നടന്നു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വെച്ച് ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ കോപ്ടറിന് മുന്നില്‍ ചടങ്ങുകൾ നടന്നു. പഴയം സുമേഷ് നമ്പൂതിരിയാണ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. ആരതിയുഴിഞ്ഞ് കളഭം തൊടീച്ച് ഹെലികോപ്റ്ററിനെ യാത്രയാക്കി. ഏകദേശം നൂറ് കോടി ഇന്ത്യന്‍ രൂപ വരുന്ന എയര്‍ബസ് എച്ച് 145 ഹെലികോട്പറാണ് രവി പിള്ള സ്വന്തമാക്കിയത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ ഈ ഹെലികോപ്ടര്‍ വാങ്ങുന്നത്. പൈലറ്റിനെ കൂടാതെ […]

Kerala News

ഹെലികോപ്റ്റർ ഇറക്കാനായില്ല;മലയില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; യുവാവിനെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുന്നു;

  • 8th February 2022
  • 0 Comments

മലമ്പുഴ ചെറാട് മലയില്‍ കാൽവഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തന്നെ തുടരുന്നു.അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് മലയിടുക്കിൽ കുടുങ്ങിയത്. ബാബുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കലക്ടർ അറിയിച്ചു.ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ […]

National News

തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രൻ സ്ഥലത്തെത്തി;സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു;മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ

  • 8th December 2021
  • 0 Comments

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ കൂനൂര്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദര്‍ശിക്കും.കോയമ്പത്തൂരില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കൂനൂരില്‍ എത്തിയിട്ടുണ്ട്. തമിഴ്‌നാട് വനം മന്ത്രി കെ. രാമചന്ദ്രനും സ്ഥലത്തെത്തി. അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി മന്ത്രി കെ. രാമചന്ദ്രന്‍ സ്ഥിരീകരിച്ചു. അതേസമയം, അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരങ്ങള്‍.കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിന്‍ എത്തുക. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ വെല്ലിങ്ടണിലുള്ള സൈനിക […]

Trending

അപകട കാരണം പ്രതികൂല കാലാവസ്ഥ ?തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം നിൽക്കെ കൂനൂരിലെ എസ്റ്റേറ്റില്‍; ഒന്നരമണിക്കൂര്‍ തീഗോളം

  • 8th December 2021
  • 0 Comments

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ കുനൂരിൽ തകർന്നു വീഴാൻ കാരണം പ്രതികൂല കാലാവസ്ഥയെന്നു സംശയം. രാവിലെ 11.47ന് ആണു കോപ്റ്റർ അപകടത്തിൽപ്പെട്ടതെന്നാണു ലഭ്യമാകുന്ന വിവരം. അപകട സമയത്ത്, പ്രദേശത്തു കനത്ത മൂടൽമഞ്ഞുണ്ടായിരുന്നെന്നു സമീപവാസിയായ ഗോപാലകൃഷ്ണൻ പറഞ്ഞു.ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട് വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്റ്റര്‍ ആണ് അപകടത്തിൽപ്പെട്ടത്. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ്‌ തീ അണയ്ക്കാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് […]

National News

ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച സൈനിക ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു;

  • 8th December 2021
  • 0 Comments

ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടർ കൂനൂരിൽ തകർന്നു വീണു. ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അപകടത്തില്‍പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്‌.നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം. An IAF Mi-17V5 helicopter, […]

Kerala

ഹൃദയവുമായി ഹെലിക്കോപ്റ്റര്‍ കൊച്ചിയിൽ പറന്നനിറങ്ങി

  • 21st July 2020
  • 0 Comments

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിയ്ക്കുള്ള ഹൃദയവുമായി സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി. ഹൃദയം ലിസി അശുപത്രിയിലേയ്ക്ക് ഉടന്‍ തന്നെ എത്തിക്കും. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജിത്തിന്റെ മസ്തിഷ്‌ക മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. സണ്ണി തോമസിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തെ ശസ്ത്രക്രിയ മുറിയിലേയ്ക്ക് മാറ്റിയതായും എല്ലാ സജീകരണങ്ങളും ഒരുക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ഹെലിക്കോപ്റ്റര്‍ വഴി ഹൃദയമെത്തിക്കുന്നത്.

error: Protected Content !!