Local

അപകടം പതിവ്; കുന്ദമംഗലത്ത് റോഡിലെ ഗര്‍ത്തങ്ങളടച്ച് നാട്ടുകാര്‍

നാഷണല്‍ ഹൈവെയില്‍ കുന്ദമംഗലം മുതല്‍ മര്‍ക്കസ് വരെയുള്ള റോഡില്‍ ഗര്‍ത്തങ്ങള്‍ അടക്കാന്‍ മുന്നിട്ടിറങ്ങി നാട്ടുകാര്‍. നാഷണല്‍ ഹൈവെയില്‍ ജപ്പാന്‍ പൈപ്പ് പൊട്ടിയും മറ്റും ഗര്‍ത്തങ്ങള്‍ പതിവായിരുന്നു. ഇത് മൂലം പല വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന സ്ഥിതിയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ കുഴിയടക്കാന്‍ മുന്നോട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം കുന്ദമംഗലം ബസ് സ്റ്റാന്റിന് മുന്‍പില്‍ ഗര്‍ത്തത്തില്‍ വാണ് കാറും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.ഇന്നലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രപികന് പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. മഴക്കാലമായതോടെ പല കുഴികളിലും വെള്ളം നിറഞ്ഞ് കാണാത്ത അവസ്ഥയിലാണ്. ഇത് ഇരു ചക്ര വാഹനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ചെഖറുവഴിക്കാട്ട് ബഷീര്‍, മഹേഷ്, സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ത്തസിന് സമീപം ഗര്‍ത്തങ്ങള്‍ അടക്കുന്നത്. ഒരു മരണം ഉണ്ടാവുംവരെ അധികൃതരുടെ കണ്ണ് തുറക്കില്ല. അതിനാലാണ് ഈ പ്രവൃത്തിക്ക് ഇറങ്ങിയതെന്ന് ഇവര്‍ പറയുന്ന

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!