പത്തനംതിട്ട: ജില്ലയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരണം. ആന്റിജൻ പരിശോധനയിലാണ് ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യേഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത് .
ഇന്നലെ മാത്രം ജില്ലയിൽ 87 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സ്ഥിതിഗതികൾ ഏറെ ഗുരുതരമാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വരിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്. ഇതിൽ 5 പേരുടെ ഉറവിടം അവ്യക്തമാണ്. ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

