തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേതാക്കൾക്കോ പാർട്ടിയ്‌ക്കോ യാതൊരുവിധ പങ്കുമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് വ്യാച പ്രചാരമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
മുസ്‌ലിം ആണെന്നത് കൊണ്ട് മുസ്‌ലിം ലീഗ് ആകണമെന്നില്ലയെന്നും മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യത്തിൽ ഒഴിഞ്ഞു മാറാൻ കഴിയില്ലായെന്നും അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെയാണ് മുൻ ഐ ടി സെക്രട്ടറി ശിവശങ്കര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

