Kerala

കൊട്ടിയൂർ പീഡനം : പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ റോബിന്‍ വടക്കുംചേരി

കണ്ണൂർ : കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് കേസിലെ പ്രതി റോബിന്‍ വടക്കുംചേരി. ഇക്കാര്യം ഉന്നയിച്ച് പ്രതി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ നേരത്തെ മാനന്തവാടി രൂപതാ വൈദികനായിരുന്നു.

പെൺക്കുട്ടിയെ വിവാഹം കഴിക്കാമെന്നും പൂർണ്ണ സംരക്ഷണം നൽകി ഏറ്റെടുക്കാമെന്നും റോബിൻ വടക്കുഞ്ചേരി കോടതിയെ അറിയിച്ചു. പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ പോലീസ് റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട് റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നായിരുന്നു കേസ്. പിന്നീട് കുട്ടിയുടെ അച്ഛനിൽ കുറ്റം ചുമത്തി ഒത്തു തീർക്കാൻ ശ്രമിച്ചതും. ഇരയായ കുട്ടി തന്നെ പല തവണ മൊഴി മാറ്റി പറഞ്ഞതുമെല്ലാം ഏറെ വിവാദമായിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസ് ആയിരുന്നു ഇത്. ഒടുവിൽ ഡി എൻ എ പരിശോധനയിൽ റോബിന്‍ വടക്കുംചേരി തന്നെ [പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!