കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ അടഞ്ഞുകിടക്കുന്ന രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31 നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. കോവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, വ്യക്തികള്‍ക്കുമായി തിയേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.
സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31 നുശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കും

