കണ്ണൂർ : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. എം പി കെ സുധാകരൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി,കണ്ണീർ വാതകം എന്നിവ പ്രയോഗിക്കുക്കയിരുന്നു. എം എൽ എ ഷാഫി പറമ്പിലാണ് സമരത്തിന് നേതൃത്വം വഹിച്ചത്
മമ്പറത്ത് നിന്ന് ആരംഭിച്ച മാർച്ച് മുഖ്യമന്ത്രിയുടെ വസതിയുടെ 500 മീറ്റർ അകലെ പോലീസ് തടയുകയായിരുന്നു. നിലവിൽ സംഘർഷത്തിൽ അയവ് ഉണ്ടാവുകയും. പ്രവർത്തകർ സംഭവസ്ഥലത്ത് നിന്ന് പിരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം പാടില്ലായെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് കേരളത്തിൽ ഉടനീളം സമരം നടത്തുന്നത്. യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ തന്നെയാണ് സമരം എന്നത് ശ്രദ്ധേയമാണ്. ഒപ്പം രാജി വെക്കുന്ന വരെ സമരം തുടരാനാണ്

