തിരുവനന്തപുരം: തലസ്ഥാനത്ത് സാമൂഹിക വ്യാപനം തള്ളിക്കളയാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ട്രിപ്പിൾ ലോക്ക് ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പല പ്രദേശത്തുള്ള ആളുകളും തലസ്ഥാനത്ത് എത്തുന്നുണ്ട് അതിൽ ആരൊക്കെ രോഗ വ്യാപകരാണെന്ന് പറയാൻ പറ്റില്ല. പരിശോധന വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം അറിയിച്ചു.
ജില്ലയിൽ അപകടകരമായ സാഹചര്യം നില നിൽക്കുന്നതായി മേയർ കെ.ശ്രീകുമാർ. പൊതു ജനങ്ങൾ ചില ജാഗ്രതക്കുറവ് കാണിക്കുന്നുണ്ടെന്നും നഗരവാസികൾ ട്രിപ്പിൾ ലോക്ക് ഡൗണുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉറവിടമാറിയാത്ത കേസുകൾ കൂടി വരുന്നുണ്ടെന്നും വേണ്ട നടപടികൾ നേരത്തെ തന്നെ എടുത്തിരുന്നെന്നും. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ജില്ലാ എന്ന നിലയ്ക്ക് വേണ്ട ജാഗ്രത പുലർത്തിയിരുന്നുവെന്ന് മേയർ പറഞ്ഞു.