കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയില്‍ എത്തുന്നതിന് തെറ്റില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍.
ഇക്കാര്യം ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. കേന്ദ്രനേതൃത്വത്തെയും അറിയിക്കും. തുടര്‍ന്നായിരിക്കും ഇടതുമുന്നണി ചര്‍ച്ച ചെയ്യുക. ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെങ്കിലും എപ്പോള്‍ വേണമെങ്കിലും മാറിമറിയാം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതു കണ്ടതാണ്. ഈ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് കൂടി മുന്നണിയിലെത്തിയാല്‍ ഗുണം ചെയ്യുമെന്നും യോഗം വിലയിരുത്തി.

