കോഴിക്കോട് : ഈസ്റ്റ് വെള്ളിമാടുകുന്ന് മൂഴിക്കൽ പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ചീനി മരം വീണ് അപകടം. യാത്ര ചെയ്യുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്തേക്ക് പോസ്റ്റടക്കം പൊട്ടി വീണു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്തടസ്സപ്പെട്ടിരിക്കുകയാണ്. മരത്തിന്റെ വീഴ്ചയുടെ ആഘാതത്തിൽ നിരവധി പോസ്റ്റുകൾ തകർന്നു വീണിട്ടുണ്ട്, അഗ്നി ശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.മരം മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

