ന്യൂ ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാക്രമക്കേടുകള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളെ തെരുവില്‍ ഇങ്ങനെ തല്ലിച്ചതയ്ക്കാന്‍ എന്ത് തെറ്റാണ് അവര്‍ ചെയ്തത്? ന്യായമായ ആവശ്യവുമായാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതാണ് ചോദ്യം. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സുരക്ഷാസേന ആയുധങ്ങള്‍കൊണ്ട് നേരിടുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
തെരുവില്‍ ഇങ്ങനെ തല്ലിച്ചതയ്ക്കാന്‍ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്?; പൊലീസ് അക്രമത്തിൻ്റെ വീഡിയോ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി

