Kerala

ഹാലോവീന്‍ പാര്‍ട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ആലുവ ഹാലോവീന്‍ പാര്‍ട്ടിയിലുണ്ടായ ലൈംഗികാതിക്രമക്കേസിൽ പ്രതി അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകീട്ട് നാല് വരെയാണ് കസ്റ്റഡി. 15-കാരിയോട് ലൈംഗിക അതിക്രമം നടത്തിയ അലക്സിന്റെ ജാമ്യ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് 22-കാരിയുടെ നേതൃത്വത്തിൽ എന്നാണ് വിവരം. പൊലീസിന് മുന്നിൽ ഹാജരാവാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. MDMA ഉൾപ്പെടെയുള്ള ലഹരി പാർട്ടിയിൽ ഉപയോഗിച്ചോ എന്നത് കേന്ദ്രികരിച്ചും അന്വേഷണം തുടങ്ങയിട്ടുണ്ട്.

കേസിൽ ഇതുവരെ ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 31 നാണ് ആലുവയിലെ റിസോർടിൽ ഹാലവീൻ പാർട്ടി നടന്നത്. പാർട്ടിക്ക് എത്തിയതിൽ ഏറെയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥിനിയുടെ കുടുംമ്പം നൽകിയ പരാതിയിലാണ് അലക്സിനെ അറസ്റ്റ് ചെയ്തത്. കേസിൽ പാർട്ടി നടന്ന റിസോർട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!