തിരുവമ്പാടി: ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ ഡിസംബറിൽ നടക്കുന്ന കോഴിക്കോട് ജില്ലാ ക്ഷീര സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വിളക്കാംതോട് ക്ഷീര സംഘത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന് പല്ലാട്ട് ഉത്ഘാടനം ചെയ്ത സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസൈന്‍ മാഷ് അധ്യക്ഷനായിരുന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോബി എലന്തൂര്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മനോജ് സെബാസ്റ്റ്യന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ദീപ ഷൈജോ, വിളക്കാംതോട് ക്ഷീരസംഘം പ്രസിഡന്റ് ബെന്നി മാത്യു, ക്ഷീര വികസന വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. സജിനി, അസിസ്റ്റന്റ് ഡയറക്ടര്‍ എം. കെ. സ്മിത, തിരുവമ്പാടി ക്ഷീരസംഘം പ്രസിഡന്റ് ബിനു സി. കുര്യന് എന്നിവര്‍ സംസാരിച്ചു.
ഡിസംബർ 18,19 തീയതികളിൽ കൊടുവള്ളി ബ്ലോക്കിലെ തിരുവമ്പാടി പാരിഷ് ഹാളിലാണ് കോഴിക്കോട് ജില്ല ക്ഷീരസംഗമം നടക്കുക.

