Trending

കുന്ദമംഗലം പോലീസും ഡാൻസാഫ് സംഘവും നടത്തിയ ലഹരിവേട്ടയിൽ നാല് കിലോ കഞ്ചാവ് പിടികൂടി; ആരാമ്പ്രത്ത് 2പേർ അറസ്റ്റിൽ

കുന്ദമംഗലം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയത് ലഹരിവേട്ട; ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു

കുന്ദമംഗലം: കുന്ദമംഗലം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. കോഴിക്കോട് ജില്ലയിലെ ആവിലോറ സ്വദേശിയായഅരീക്കര അൻവർ (55), കൊടുവള്ളി പന്നിക്കോട്ടൂർ സ്വദേശിയായ വയലങ്കര ഷഫ്ദർ ആസ്മി (33) എന്നിവരെയാണ് ആരാമ്പ്രം ടൗണിൽനിന്ന് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന കെ.എൽ. 57 AD 4926 രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് കിലോ വീതമുള്ള മൂന്ന് പാക്കറ്റുകളും 500 ഗ്രാം വീതമുള്ള രണ്ട് പാക്കറ്റുകളുമുൾപ്പെടെ ആകെ നാല് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷിന്ലഭിച്ച രഹസ്യ തുടർന്ന് വിവരത്തെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ്, എസ്.ഐമാരായ മാത്യു, മനോജ്, ഡാൻസാഫ് സംഘത്തിലെ മഷ്ഹൂർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

പെരിന്തൽമണ്ണയിൽനിന്ന് കഞ്ചാവ് കൊണ്ടുവരികയായിരുന്നുവെന്നാണ് പ്രതികൾ പോലീസിന് നൽകിയ പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെയും വിവിധ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് മൊത്തവിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് പ്രതികളെന്ന സംശയവും പോലീസിനുണ്ട്. പിടിയിലായവരിൽ ഒരാൾ നേരത്തെയും പലതവണ ലഹരിവസ്തുക്കളുമായി പിടിയിലായി ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും പോലീസ് വ്യക്തമാക്കി.

വരും ദിവസങ്ങളിൽ നടക്കുന്ന വിശദമായ അന്വേഷണത്തിലൂടെ ലഹരിക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!