
താമരശ്ശേരി: പുതുപ്പാടി മലപുറം സ്കൂളിന് സമീപം ദേശീയ പാതയിൽ കാട്ടുപന്നി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അപകടാവസ്ഥയിൽ പെട്ട ആൾ മരിച്ചു. കാട്ടുപന്നിയുടെമേൽ ബൈക്ക് ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ വെണ്ടേക്കുംചാൽ സ്വദേശി മുഹമ്മദലി (50)യാണ് മരണപ്പെട്ടത്.. ഇന്നു രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ യുടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

