Local

കുന്ദമംഗലത്ത് കാട് വെട്ട് തൊഴിലാളികൾ കൺവെൻഷൻ നടത്തി

കുന്ദമംഗലം; കേരള സ്റ്റേറ്റ് ബ്രഷ് കട്ടർ തൊഴിലാളി യൂണിയൻ (KSBTU ) മണ്ഡലം കൺവെൻഷൻ കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംസ്‌ഥാന സെക്രട്ടറി മുസ്‌തഫ കണ്ണൂർ ഉദ്ഘാടനം ചെയ്തു. കാട് വെട്ട് മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും , സംരഷണവും, തൊഴിൽ സുരക്ഷിതത്വവും, മതിയായ വേതനവും ഉറപ്പുവരുത്തണമെന്ന് കൺവെൻഷൻ ആവിശ്യപ്പെട്ടു. മാസ ങ്ങൾ ക്ക് മുമ്പ് രൂപീകരിച്ച സ്വാതന്ത്ര കാട് വെട്ട് തൊഴിലാളി യൂനിയൻ സംസ്‌ഥാന , ജില്ലാ , മണ്ഡലം കൺവെൻഷനു കൾ ഊമാസം പൂർത്തി കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജോലിക്കിടയിൽ മെഷീനുകൾ ഉപയോഗിച്ച് മറ്റും അപകടം സംഭവി ക്കുന്ന തൊഴിലാളികൾക്ക് ചികിൽസാസൗ കര്യങ്ങളും, സഹായങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ സെക്രട്ടറി എൻ അശോകൻ അധ്യക്ഷത വഹിച്ചു. പി ബാലകൃഷ്ണൻ പിലാശേരി, ടി.ടി ജയാ നന്ദൻ , സി രജിൽ, പിഫൈസൽ, ടി റഷീദ് എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!