Trending

സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി; സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ല: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നൂറിലധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഭിന്നശേഷിക്കുട്ടികളുടെ കാര്യത്തിൽ ഒരുതരത്തിലുള്ള ധനപ്രതിസന്ധിയും സർക്കാരിന് തടസ്സമാകില്ലെന്നും ആവശ്യമായത്ര തുക ഇതിനായി മാറ്റിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സമഗ്രമായ പദ്ധതികൾ നടപ്പിലാക്കും. താൻ രണ്ടാമതും എം.എൽ.എ ആയിരുന്ന കാലഘട്ടത്തിൽ സെക്രട്ടറിയേറ്റിൽ പോലും ഒരു വീൽചെയർ സൗകര്യം ഉണ്ടായിരുന്നില്ലെന്ന കാര്യം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ഭിന്നശേഷി പരിചരണത്തിൽ കേരളം ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാകണമെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളുടെയും സമഗ്രമായ വിവരശേഖരണം സർക്കാർ ഉടൻ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും പുതിയ പദ്ധതികൾ പ്രഖ്യാപിക്കുക. ഭിന്നശേഷിക്കുട്ടികളുടെ മാതാപിതാക്കൾ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ലെന്നും, സാമ്പത്തിക സഹായങ്ങൾ എത്ര വേണമെങ്കിലും ലഭ്യമാക്കാൻ സർക്കാർ സന്നദ്ധമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!