Kerala

ചേരാനല്ലൂര്‍ വാഹനാപകട കേസിൽ വാദം ഇനി അടച്ചിട്ട മുറിയിൽ; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകനെതിരെ കോടതി

കൊച്ചി: ചേരാനല്ലൂര്‍വാഹനാപകട കേസിൽ വാദം ഇനി അടച്ചിട്ട മുറിയിൽ കേൾക്കും. ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ അഭിഭാഷകനെതിരെ കോടതി രംഗത്തെത്തി. സമ്മർദ്ദം ഇല്ലാതെ അന്വേഷണം നടത്താൻ പറ്റണം. പ്രോസിക്യൂഷനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അറിയിക്കണം .7 വർഷമായി പ്രോസിക്യൂട്ടർ ഇവിടെ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിര പ്രോസിക്യൂഷന്‍ വിമര്‍ശനമുന്നയിച്ചു. ജയബാലകൃഷ്ണന്റെ കുടുംബം അന്വേഷത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ തന്നെ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.കോടതി നടപടികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരമാണ് ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

ചേരാനല്ലൂര്‍ വാഹനാപകട കേസുമായി ബന്ധപ്പെട്ട് പ്രതിക്കെതിരായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് ആശങ്കയുണ്ടെന്ന് അറിയിച്ച് കോടതി ജയബാലകൃഷ്ണന്റെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ഇന്ന് കോടതി ജഡ്ജിക്കെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം ചേര്‍ക്കുകയും ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിയുടെ കുടുംബത്തിന് വലിയ സ്വാധീനമുണ്ടെന്നും കുടുംബം മാധ്യമങ്ങളോടും ആശങ്ക പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ കുടുംബത്തിനെതിരെ രംഗത്തെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!