Kerala

സർക്കാർ തീരുമാനം വഞ്ചനാപരം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്കെതിരായ നടപടിക്കെതിരെ ഇടത് അധ്യാപകസംഘടനകൾ

തിരുവനന്തപുരം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനും തരംതാഴ്ത്താനുമുള്ള ഉത്തരവിനെതിരെ ഇടത് അധ്യാപകസംഘടനകൾ. സർക്കാർ തീരുമാനം വഞ്ചനാപരമെന്നും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് പിരിച്ചുവിടണമെന്നുമാണ് ആവശ്യം. ഇളവുകൾ മരവിപ്പിച്ചത് ആയിരത്തോളം അധ്യാപകരെ ബാധിക്കും എന്നാണ് കണക്കുകൂട്ടൽ. ഇടതു സർക്കാരിന്റെ കാലത്തെ ഇളവുകൾ തിരിച്ചുകൊണ്ടുവരണമെന്ന് ഇടത് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. ഇളവ് നൽകരുതെന്ന് കോടതി പരാമർശിച്ചിട്ടില്ലെന്നും കെഎസ്ടിഎ പറഞ്ഞു.

2025 സെപ്റ്റംബർ ഒന്നിനാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് തീരുമാനം ഉണ്ടാകുന്നത്. കെ ടെറ്റ് അംഗീകാരം ഇല്ലാത്ത അധ്യാപകർക്ക് സ്ഥാന കയറ്റമോ നിയമനമോ നൽകേണ്ടതില്ലെന്നും യോഗ്യത ഇല്ലാത്തവർ കെടെറ്റ് പരീക്ഷ പാസാകണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. 2028 സെപ്റ്റംബർ ഒന്നുവരെ കാലാവധി നൽകുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചില ഇളുകൾ നൽകിയിരുന്നു. 2028 സെപ്റ്റംബർ ഒന്നിനുള്ളിൽ കെടെറ്റ് പാസാകാമെന്ന ബോണ്ട് എഴുതി വാങ്ങി അധ്യാപകർക്ക് നിയമനവും സ്ഥാന കയറ്റവും നൽകിയിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ വീണ്ടും സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മുൻ സർക്കാർ നൽകിയ ഇളവുകളെല്ലാം മരവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസമാണ് ഇതിന്റെ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഉത്തരവിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഇളവുകൾ നൽകേണ്ടതില്ലെന്നാണ് തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!