Kerala

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ മികച്ച ഗ്രൗണ്ടുകൾ ഒരുക്കും: മന്ത്രി ഒ.ജെ. ജനീഷ്

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി കൊടുവള്ളി നിയോജക മണ്ഡലത്തിൽ മികച്ച ഗ്രൗണ്ടുകൾ ഒരുക്കുമെന്ന് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കൊടുവള്ളി നിയോജക മണ്ഡലത്തിലെ എൻ. എം. എം. എസ് പരിശീലന പദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എൻ.എം.എസ് ചാറ്റ്‌ബോട്ട് ലോഞ്ചിങ് മന്ത്രിയും പി.കെ ഫിറോസ് എം.എൽ.എയും ചേർന്ന് നിർവഹിച്ചു.

വിദ്യാർത്ഥികളുടെ മികച്ച ഭാവിക്കായി മണ്ഡലത്തിൽ എം.എൽ.എ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഠനത്തോടൊപ്പം കുട്ടികളിൽ കായിക താൽപര്യം വളർത്തുന്നതിനും അവരുടെ കായികശേഷി മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പി.കെ ഫിറോസ് എം.എൽ.എ അധ്യക്ഷനായി. എസ്. എസ്. കെ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ നിസാർ ചേലേരി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രിൻസിപ്പൽ ഡയറ്റ് ഡോ. അബ്ദുൾ നാസർ പദ്ധതി വിശദീകരിച്ചു.

എൻ. എം. എം. എസ്. പരീക്ഷാ പരിശീലനം കാര്യക്ഷമമാക്കുന്നതിനും വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി എം. ജെ. എച്ച്. എസ്. എസ് സ്കൂളിലെ വിദ്യാർഥികൾ വികസിപ്പിച്ച സ്റ്റുഡന്റ് പോർട്ടൽ മന്ത്രി സ്വിച്ച് ഓൺ ചെയ്‌തു. സ്റ്റുഡന്റ് പോർട്ടൽ നിർമ്മിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
എൻ.എം.എം.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന ക്ലാസും സംഘടിപ്പിച്ചു. എൻ.എം.എം.എസ് ഫാക്കൽറ്റികളായ സി.എസ് അഞ്ജു, മുഹ്സിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ, കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ. കെ. എ. ഖാദർ, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. സി. ഉസ്സയിൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗം മുഹമ്മദൻസ്, മടവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫിയ മുഹമ്മദ്‌, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുബൈർ മാസ്റ്റർ, നരിക്കുനി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. പി. ലൈല, താമരശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റസീന സിയ്യാലി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂപ്പർ സൗദ ടീച്ചർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജീന ടീച്ചർ, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആമിന മുഹമ്മദ്‌, മടവൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ഗിരീഷ് കുമാർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉനൈസത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജൗഹർ പൂമംഗലം, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. കെ. ഗംഗാധരൻ,താമരശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നവാസ് ഈർപ്പോണ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രേംജി ജെയിംസ്, ഗ്രാമപഞ്ചായത്ത്‌ അംഗം സോശാമ സുർജിത്ത്, ബി.പി.സി നൗഫൽ (കൊടുവള്ളി ബി.ആർ.സി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്). എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി നടത്തുന്ന പ്രത്യേക പരീക്ഷയിലൂടെ അർഹരായവരെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പഠനകാലയളവിൽ സ്കോളർഷിപ്പ് ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിക്കുന്നത് തടയുക, പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക, തുടർപഠനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിദ്യാർഥികൾക്ക് പഠനച്ചെലവുകൾ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പഠനം തുടരാനും ഈ പദ്ധതി സഹായകരമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!