Kerala

പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ICC രൂപീകരിക്കാൻ CPIM; നടപടി കേന്ദ്ര കമ്മിറ്റിയുടെ നിർദേശപ്രകാരം

തിരുവനന്തപുരം: പാർട്ടിയിലെ പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഐസിസി രൂപീകരിക്കാൻ സിപിഐഎം. കേന്ദ്ര കമ്മിറ്റിയാണ് പീഡന പരാതികൾ അന്വേഷിക്കാൻ ഐസിസി രൂപീകരിക്കാൻ നിർദ്ദേശിച്ചത്. പരാതികൾ പാർട്ടി കമ്മിറ്റികൾ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കും. ഐസിസിയുടെ തീരുമാനം അന്തിമമായിരിക്കും. പാർട്ടി കമ്മിറ്റികൾക്ക് മാറ്റം വരുത്താനാകില്ല. കേന്ദ്ര കമ്മിറ്റി തീരുമാനം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തു.

ബന്ധപ്പെട്ട ഘടകങ്ങളിലെ ഐസിസിയാകും പരാതികളിൽ അന്വേഷണം നടത്തി തീരുമാനം എടുക്കുക. തീരുമാനത്തിന് എതിരെ അപ്പീൽ ഉണ്ടെങ്കിൽ മേൽക്കമ്മിറ്റിയിലെ ഐസിസി പരിഗണിക്കും. ഐസിസി പാർട്ടി ഘടകങ്ങളിൽ അവശ്യ സംവിധാനമായി മാറ്റണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശിക്കുന്നത്. ലിംഗസമത്വത്തിലൂന്നിയ പുരോഗമനം പ്രകടിപ്പിക്കുന്ന പാർട്ടിയെന്ന നിലയിലാണ് ഐസിസി രൂപീകരിക്കാനുള്ള നിർണായക തീരുമാനം കേന്ദ്ര കമ്മിറ്റി കൈകൊണ്ടത്.

കേവലം പാർട്ടി നേതാക്കന്മാർ മാത്രമായിരിക്കില്ല ഐസിസിയിൽ ഉണ്ടാവുക. അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ഐസിസിയുടെ ഭാ​ഗമാകും. അതിനിടെ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന് കലണ്ടർ തയാറാക്കാൻ സിപിഐഎം തീരുമാനിച്ചിരുന്നു. ഇന്ന് സമാപിക്കുന്ന പാർട്ടി സംസ്ഥാന സമിതി, ഭാവി പ്രവർത്തനങ്ങൾക്കുളള കലണ്ടറിന് അന്തിമ രൂപം നൽകും. ഒരു വർഷം നീളുന്ന രാഷ്ട്രീയ – സംഘടനാ പരിപാടികളാണ് കലണ്ടറിന്റെ ഉളളടക്കം. പാർട്ടിയുടെ വിവിധ തലങ്ങളിലുളള കമ്മിറ്റികൾ, രാഷ്ട്രീയ സെമിനാറുകൾ ബഹുജന സംഘടനാ യോഗങ്ങൾ ഇക്കാലയളവിൽ സംഘടിപ്പിക്കും. പാർട്ടിയെ സംഘടനാപരമായും രാഷ്ട്രീയമായും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!