ഡൽഹി: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ പ്രദർശന വേദിയിൽ നിന്ന് നീക്കി. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചിത്രപ്രദർശനത്തിലാണ് സംഭവം. റൈഹാൻ വാദ്രയുടെ ഡൽഹിയിലെ യുവജന പ്രക്ഷോഭങ്ങളുടെ ചിത്രങ്ങൾ ആണ് സംഘാടകർ നീക്കാൻ ആവശ്യപ്പെട്ടത്.
ദേശീയ പതാക ഉൾപ്പെടുന്ന രണ്ട് ചിത്രങ്ങളും നീക്കാൻ ആവശ്യപ്പെട്ടു. ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഇത് ഉചിതമായ സമയമല്ല എന്ന് സംഘാടകർ പറഞ്ഞതായി റൈഹാൻ. മറ്റൊരു വേദി കണ്ടെത്തി പ്രതിഷേധ ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നും റൈഹാൻ വ്യക്തമാക്കി.
ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ ഇന്നലെ വൈകിട്ട് 7ന് തുടങ്ങാനിരുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കിയതായി റെയ്ഹാൻ പറഞ്ഞു. 75 ചിത്രങ്ങൾ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്നും റെയ്ഹാന് പറഞ്ഞു.
സന്ദർശകർക്കായി നൽകിയ കാറ്റലോഗിൽ ഒഴിവാക്കപ്പെട്ട ചിത്രങ്ങളുടെ വിവരങ്ങളും ഉണ്ട്. ഡൽഹി ജന്തർമന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാൻ ആവശ്യപ്പെട്ടത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീർ ഹൗസ് മാനേജ്മെന്റിന്റെ വാദം. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തി.

