Trending

കോഴിക്കോട്ട് വൻ ലഹരി വേട്ട; ഒരു കിലോയിലധികം എംഡിഎംഎ കേസിൽ ഘാന സ്വദേശിനി പഞ്ചാബിൽ പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവ് ക്യാപ്കോൺ സിറ്റിക്ക് സമീപത്തുനിന്ന് കഴിഞ്ഞ മെയ് മാസം 1013.26 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഘാന സ്വദേശിനി പഞ്ചാബിൽ അറസ്റ്റിലായി. ഘാന സ്വദേശിനിയായ ഇബെ പീയസ് ചിനാസയാണ് പഞ്ചാബിലെ ജലന്ധറിൽ വെച്ച് പന്തീരങ്കാവ് എസ്.ഐ അർജുന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് ഡാൻസാഫിന്റെയും പന്തീരങ്കാവ് പോലീസിന്റെയും അന്വേഷണത്തിൽ നേരത്തെ ആറുപേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന ഘാന സ്വദേശിനിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പഞ്ചാബിലെ ജലന്ധറിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. പന്തീരങ്കാവ് പോലീസ് പഞ്ചാബ് പോലീസിന്റെ സഹായത്തോടെ പ്രതി താമസിച്ചിരുന്ന സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികൾ ലഹരി കടത്തുന്നതിനായി ഉപയോഗിച്ചിരുന്ന രീതികളെക്കുറിച്ചും പോലീസ് വ്യക്തമാക്കുകയുണ്ടായി. നേരത്തെ പിടിയിലായ പ്രതികൾ യൂസ്ഡ് കാറുകൾ വാങ്ങി ഇവർ പറയുന്ന കേന്ദ്രത്തിൽ എത്തിച്ച് നിർത്തിയിടും. തുടർന്ന് ഈ കാറിൽ ഘാന സ്വദേശിനിയുടെ നേതൃത്വത്തിൽ രാസലഹരി ഒളിപ്പിച്ചു വെക്കും. അതിനുശേഷം വാഹനം കൊണ്ടുപോയവരെ വിളിച്ചുവരുത്തി കൊണ്ടുപോകാൻ ആവശ്യപ്പെടുകയാണ് പതിവ്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണത്തിനായി വരുന്ന ദിവസങ്ങളിൽ കോടതിയുടെ അനുവാദത്തോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പന്തീരങ്കാവ് പോലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!