Trending

ആരോഗ്യവകുപ്പിൽ മന്ത്രിയും സെക്രട്ടറിയും തമ്മിൽ ഭിന്നത കടുക്കുന്നു; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കേസിൽ ധനകാര്യ വകുപ്പിന്റെ അന്വേഷണം മാത്രം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ പൂർണ്ണമായി തള്ളിക്കൊണ്ടാണ് മന്ത്രി നേരിട്ട് വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് അന്വേഷണം പ്രധാനമായും കേന്ദ്രീകരിക്കുന്നത്. കണ്ണൂർ പിണറായിയിലെ ഗവ. ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം പോലും പൂർത്തിയാകുന്നതിന് മുൻപ് 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ വാങ്ങിക്കൂട്ടിയ സംഭവം പുറത്തുവന്നതോടെയാണ് ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമായത്.

പിണറായിക്ക് പുറമെ മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നീ ഗവ. ആയുർവേദ ആശുപത്രികളിലേക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായി കാറ്റിൽപ്പറത്തി വൻതോതിൽ ഫർണിച്ചർ പർച്ചേസ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ ധനകാര്യ വകുപ്പിന്റെ പരിശോധന മതിയെന്ന നിലപാട് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിച്ചിരുന്നെങ്കിലും, വിഷയത്തിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!