Kerala

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. അർജന്‍റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകി എന്നത് ആർബിസിയുടെ അവകാശവാദം മാത്രമാണെന്നും നിയമസമഭയിൽ എംഎൽഎമാരുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നൽകി. ഈ വിഷയം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കായിക മന്ത്രി പറയുന്നു.

പണം അയച്ചതിന്‍റെ ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ല. പണം അടച്ചത് സ്ഥിരീകരിക്കേണ്ട ബാങ്ക് ഡെബിറ്റ് അഡ്വൈസ്, സ്വിഫ്റ്റ് പകർപ്പ്, ഫോം A2, ഫോം 15CA/15CB, ചാർട്ടേഡ് അക്കൗണ്ടൻ്റ് സർട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് ഇവയൊന്നും സർക്കാരിൽ ലഭ്യമല്ല. ഈ വിഷയം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു. മുൻ കായിക മന്ത്രിയുടെയും സ്പോർട്സ് സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശയാത്രയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!