Trending

സംസ്ഥാന കായികമേള: തണ്ണീർകൂജ ജലവിതരണമാരംഭിച്ച് വെൽഫെയർ കമ്മറ്റി

ചാത്തമംഗലം: ഒക്ടോബർ 25 മുതൽ 31 വരെ ചാത്തമംഗലം എൻഐടി ഗ്രൗണ്ടിൽ നടക്കുന്ന 68-ാ മത് സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ കുടിവെള്ള വിതരണം ചെയ്യുന്നതിനായി വെൽഫെയർ കമ്മിറ്റി തണ്ണീർ കൂജകൾ സ്ഥാപിച്ചു തുടങ്ങി. ചാത്തമംഗലം എൻ ഐ ടി ഗ്രൗണ്ടിനടുത്തുള്ള കായികമേളയുടെ സ്വാഗതസംഘം ഓഫീസിൽ ആദ്യ തണ്ണീർകൂജ സ്ഥാപിച്ച് തണ്ണീർ കൂജയയിലുള്ള ജലവിതരണത്തിൻ്റെ ഉദ്ഘാടനം കമ്മിറ്റി ചെയർമാൻ കെ കെ രമ എംഎൽഎ നിർവഹിച്ചു.
തണ്ണീർ കൂജയിലുള്ള കുടിവെള്ള വിതരണം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനും പുതിയ തലമുറയ്ക്ക് പ്ലാസ്റ്റിക്കിനെതിരായ സന്ദേശം നൽകുന്നതിനും പാരമ്പര്യമായ രീതിയിൽ തണുത്ത ജലം നൽകാൻ സാധിക്കുമെന്ന സന്ദേശവുമാണ് നൽകുന്നതെന്ന് കെ കെ രമ എം എൽ എ അഭിപ്രായപ്പെട്ടു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ അനീഷ് വെൽഫെയർ കമ്മറ്റി കൺവീനർ കെ എം എ നാസർ ജോയിൻ്റ് മൽവീനർ മാരായ മുഹമ്മദ് അസ് ലം, എബീ ദേവസ്യ,ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം കുന്നത്ത് , കമ്മറ്റി വൈസ് ചെയർമാന്മാരായ ടി എം ജോസഫ്, റോയ് മുരിക്കോലി, പഞ്ചായത്ത് മമ്പർമാരായ വി പി പുഷ്പ വേണി, അജിത ആണിയം വീട്ടിൽ , ഫൗസിയ മുഹമ്മദ് , അൻഷിദ,സുബൈദ പുതിയാടം,രാജേന്ദ്രൻ മാസ്റ്റർ, ഡോ: ജോസ് ജോൺ,തുടങ്ങിയവർ സംബന്ധിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!