Trending

ഡൽഹിയിൽ ശക്തമായ പ്രതിഷേധം; ജന്തർ മന്തറിലേക്കുള്ള മാർച്ച് തടഞ്ഞ് പൊലീസ്

ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും, ജന്തർ മന്തർ സമരവേദി തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ കനത്ത പ്രക്ഷോഭം. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐവൈഎഫ് സംഘടനകളുടെ നേതൃത്വത്തിൽ ഫിറോസ് ഷാ റോഡിൽ നിന്ന് ജന്തർമന്തറിലേക്ക് നടത്തിയ മാർച്ച് ഡൽഹി പോലീസും കേന്ദ്രസേനയും ചേർന്ന് തടഞ്ഞു.

എ.എ. റഹീം എം.പി, എം.വി. നികേഷ് കുമാർ, ജെയ്ക് സി. തോമസ്, പി.എം. ആർഷോ, ശിവദാസൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. ബാരിക്കേഡുകൾ മറിച്ചിട്ട് പ്രതിഷേധിച്ച പ്രവർത്തകരെയും നേതാക്കളെയും പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.

മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളും യുവജനങ്ങളും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ പൊലീസും കേന്ദ്രസേനയും ശക്തമായ സുരക്ഷ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!