Trending

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവെന്ന് ആരോപണം

കോഴിക്കോട്: ഗർഭാശയം നീക്കം ചെയ്ത ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ചികിത്സാപ്പിഴവിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച് തങ്കമണിയുടെ ശസ്ത്രക്രിയ നടന്നത്. തുടർന്ന് ഒമ്പതാം തീയതി ഇവരെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെ കടുത്ത പനിയും ഛർദ്ദിയും അനുഭവപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. ഭക്ഷണം കഴിച്ചയുടൻ ഛർദ്ദിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ വൻകുടലിൽ മുറിവുണ്ടായതായി ഡോക്ടർമാർ അറിയിച്ചെന്ന് കുടുംബം പറയുന്നു. ഇതിനെത്തുടർന്ന് വീണ്ടും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും, ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ തങ്കമണി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!