കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല ശാസ്ത്രമേള സംഘടിപ്പിച്ചു.
മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന സംഗമം
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംജിത്ത്
സി വി ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ
രാജീവ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ബിജു പൂതക്കണ്ടി, മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ മാവിളി, താമരശ്ശേരി വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ
നിയാസ് ചോല, പി ടി എ പ്രസിഡണ്ട് അബ്ദുറഹിമാൻ, കെ ക ബഷീർ മാസ്റ്റർ പ്രസംഗിച്ചു.
സംഘാടക സമിതികളുടെ നേതൃത്വത്തിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,
മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പസിലായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവർത്തി പരിചയം, ഐ ടി വിഭാഗങ്ങളിലായി ആയിരത്തോളം പ്രതിഭകൾ
മാറ്റുരച്ചു.

